Tuesday 9 July 2019

പാലപ്പം (യീസ്റ്റ് ചേര്‍ക്കാത്തത് ) / palappam without yeast

palappamപച്ചരി – 1 ഗ്ലാസ്
റവ – 2 ടേബിള്‍സ്പൂണ്‍
തേങ്ങ തിരുമ്മിയത്‌ – അര മുറി തേങ്ങയുടെ
തേങ്ങ വെള്ളം – കാല്‍ ഗ്ലാസ്‌
പഞ്ചസാര – 1 ടി സ്പൂണ്‍
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

1)പച്ചരി വെള്ളത്തില്‍ ഇട്ട് 6 – 8 മണിക്കൂര്‍ കുതുര്‍ക്കാന്‍ വെക്കുക .
2) അരി അരക്കുന്നതിനു മുന്‍പ് റവ വെള്ളം ചേര്‍ത്ത് കുറുക്കി എടുക്കുക .തണുക്കാന്‍ അനുവദിക്കുക .
3)അരി കഴുകി തേങ്ങയും റവ കുറുക്കിയതും തേങ്ങ വെള്ളവും പഞ്ചസാരയും ചേര്‍ത്ത് നന്നായി അരച്ച് എടുക്കുക .
4)വെള്ളം അധികം ആകരുത് .
5)ഇതു ഒരു രാത്രി മുഴുവന്‍ പുളിക്കാന്‍ വെക്കണം
6) പിറ്റേന്ന് ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് അപ്പച്ചട്ടിയില്‍ പലപ്പമായി ഉണ്ടാക്കി എടുക്കുക .അപ്പച്ചട്ടി ചൂടാകുമ്പോള്‍ ഒരു തവി മാവു ഒഴിച്ച് അപ്പച്ചട്ടി ഒരു വട്ടം ചുറ്റിച്ചു അടച്ചു വേവാന്‍ വെക്കുക .നടുക്ക് ഭാഗം നന്നായി വെന്തു കഴിയുമ്പോള്‍ ചട്ടിയില്‍ നിന്നും മാറ്റുക .പാലപ്പം തയ്യാര്‍ .
7) കിഴങ്ങു കറി, വെജിടേബിള്‍ സ്റ്റൂ ,കോഴികറി ,താറാവ് കറി , മുട്ടകറി ,ചമ്മന്തി പൊടിച്ചത് ഇവയുടെ കൂടെ നല്ലതാണ് .
തേങ്ങ വെള്ളത്തിന്‌ പകരം നല്ല തെങ്ങിൻ കള്ളു ചേർത്താൽ ഇത് കള്ളപ്പമാകും (Kallappam) കൂടുതൽ രുചിയുമുണ്ടാവും

പാലപ്പം (യീസ്റ്റ് ചേര്‍ത്തത് ) / palappam using yeast

palappam stew chammanthiഅരി പൊടി – 2 കപ്പ്‌

റവ        – 2 ടേബിള്‍സ്പൂണ്‍
തേങ്ങാപ്പാല്‍ (രണ്ടാം പാല്‍ ) – 2 കപ്പ്‌
തേങ്ങാപ്പാല്‍ ( ഒന്നാം പാല് ) – 1 കപ്പ്‌
യീസ്റ്റ് – അര ടി സ്പൂണ്‍
പഞ്ചസാര – അര ടി സ്പൂണ്‍
വെള്ളം – 2 ഗ്ലാസ്‌

തയ്യാറാക്കുന്ന വിധം


1)റവ വെള്ളം ചേര്‍ത്ത് കുറുക്കി എടുക്കുക .തണുക്കാന്‍ അനുവദിക്കുക .
2) യീസ്റ്റും പഞ്ചസാരയും ഒരു പാത്രത്തിലിട്ടു ചെറു ചൂടുവെള്ളം ഒഴിച്ച് പൊങ്ങാന്‍ വെക്കുക .നല്ലതുപോലെ പതഞ്ഞു വരുമ്പോള്‍ മാത്രമെ ഉപയോഗിക്കാവു .
3)ഒരു പാത്രത്തില്‍ അരി പൊടി എടുത്തു അതില്‍ റവ കുറുക്കിയത് ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്യുക .യീസ്റ്റ് ചേര്‍ക്കുക .മിക്സ്‌ ചെയ്യുക .രണ്ടാം പാല്‍ കുറേശ്ശെ ചേര്‍ത്ത് പരുവത്തിന് കലക്കി എടുക്കുക.(ആവശ്യത്തിനു ചേര്‍ത്ത് കലക്കുക .കൂടുതല്‍ അയവാകരുത് )
4) ഇതു ഒരു രാത്രി മുഴുവന്‍ പുളിക്കാന്‍ വെക്കണം.ഫ്രിഡ്ജില്‍ വെക്കരുത്.
5) പിറ്റേന്ന് ഒന്നാം പാല്‍ കുറേശ്ശെ ചേര്‍ത്ത് അപ്പചട്ടിയില്‍ ഒഴിക്കാന്‍ പരുവത്തില്‍ ആക്കുക .ഉപ്പ് ചേര്‍ക്കുക .
6)അപ്പച്ചട്ടി ചൂടാകുമ്പോള്‍ ഒരു തവി മാവു ഒഴിച്ച് അപ്പച്ചട്ടി ഒരു വട്ടം ചുറ്റിച്ചു അടച്ചു വേവാന്‍ വെക്കുക .നടുക്ക് ഭാഗം നന്നായി വെന്തു കഴിയുമ്പോള്‍ ചട്ടിയില്‍ നിന്നും മാറ്റുക .പാലപ്പം തയ്യാര്‍ .
7) കിഴങ്ങു കറി, വെജിടേബിള്‍ സ്റ്റൂ ,കോഴികറി ,താറാവ് കറി , മുട്ടകറി,ചമ്മന്തി പൊടിച്ചത് ഇവയുടെ കൂടെ നല്ലതാണ് .

വെജിടെബിള്‍ സ്റ്റൂ / Vegetable stew kerala style

Vegetable stew kerala styleഉരുളക്കിഴങ്ങ് – 2
സവാള      – 2
പച്ചമുളക്     – 3
കാരറ്റ്        – 1
ഗ്രീന്‍പീസ് – അര കപ്പ്‌
കുരുമുളക്(പൊടിക്കാത്തത്)    – അര ടി സ്പൂണ്‍
എണ്ണ – ഒരു ടേബിള്‍സ്പൂണ്‍
തേങ്ങാപ്പാല്‍ (രണ്ടാം പാല്‍ ) – ഒരു കപ്പ്‌
ഒന്നാം പാല്‍ – അര കപ്പ്‌
കറുവാപട്ട – ഒരു ചെറിയ കഷണം
ഗ്രാമ്പൂ – 2
ഇഞ്ചി    – ഒരു ചെറിയ കഷണം
വെളുത്തുള്ളി – 1 അല്ലി
കറിവേപ്പില – ഒരു തണ്ട്
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

1)ഉള്ളി,പോട്ടാട്ടോ ,കാരറ്റ് ഇവ ചെറിയ കഷണങ്ങള്‍ ആക്കുക .പച്ചമുളക് രണ്ടായി കീറുക .
2)ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു എടുക്കുക .
3)ഒരു പാന്‍ ചൂടാക്കി അതില്‍ എണ്ണ ഒഴിച്ച് പട്ട ,ഗ്രാമ്പൂ ,ചതച്ച ഇഞ്ചി –വെളുത്തുള്ളി ,പച്ചമുളക് ഇവ ഇട്ട് മൂപ്പിക്കുക .
4)സവാളയും കിഴങ്ങും ഇട്ട് വഴറ്റുക .
5 )കുരുമുളക് ചേര്‍ക്കുക .
6)കാരറ്റ് ചേര്‍ക്കുക .വഴറ്റുക .
7)രണ്ടാം പാല്‍ ചേര്‍ത്ത് അടച്ചു വേവിക്കുക .ഗ്രീന്‍പീസ് ചേര്‍ക്കാന്‍ ഇഷ്ടമുള്ളവര്‍ ഈ സമയം ചേര്‍ത്ത് വേവിക്കുക .
8)കഷണങ്ങള്‍ പരുവത്തിന് വെന്ത് കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് തിളക്കാന്‍ തുടങ്ങുമ്പോള്‍ തീ അണക്കുക .കറിവേപ്പിലയും ഉപ്പും ചേര്‍ക്കുക.വെജി ടേബിള്‍ സ്റ്റൂ  തയ്യാര്‍ .
9) പാലപ്പം ,ഇടിയപ്പം ഇവയുടെ കൂടെ നല്ലതാണ്

ചെമ്മീന്‍ (കൊഞ്ചു) തീയല്‍ /prawns / chemmeen / konju theeyal

chemmeen konju prawns curry1. ചെമ്മീന്‍ വൃത്തിയാക്കിയത് – 250 ഗ്രാം
2. കുഞ്ഞുള്ളി – 100 ഗ്രാം (വട്ടത്തില്‍ അരിഞ്ഞത്)
3. ഉലുവ – അര സ്പൂണ്‍
4. തേങ്ങ തിരുമ്മിയത്‌ – അര മുറി തേങ്ങ തിരുമ്മിയത്‌
5. പുളി പിഴിഞ്ഞത് – ഒരു നെല്ലിക്ക വലുപ്പത്തില്‍ പുളി വെള്ളത്തില്ലിട്ടു പിഴിഞ്ഞത് \  കുടംപുളി വേണ്ടവര്‍ക്ക് അത് ഉപയോഗിച്ചാലും മതി (2 ചുള )
6. തക്കാളി – 1 ചെറുത്‌
7. ഉപ്പ് – പാകത്തിന്

ആവശ്യമായ മസാല പൊടികള്‍

chemmeen konju prawns curry11.മുളക് പൊടി – 3 ടി സ്പൂണ്‍
2.മല്ലിപൊടി – 3 ടി സ്പൂണ്‍
3.മഞ്ഞള്‍പ്പൊടി – അര സ്പൂണ്‍
4.താളിക്കാന്‍ വേണ്ട സാധനങ്ങള്‍
5.എണ്ണ – രണ്ടു സ്പൂണ്‍
6.കടുക് – 1 ടി സ്പൂണ്‍
7.വറ്റല്‍ മുളക് – 2
8.കറിവേപ്പില – 1 തണ്ട്

തയ്യാറാക്കുന്ന വിധം

1 ) ചെമ്മീന്‍ കഴുകി വൃത്തിയാക്കി എടുക്കുക .
2 ) ഒരു ചുവടു കട്ടിയുള്ള പാനില്‍ തേങ്ങ തിരുമ്മിയത്‌,കറിവേപ്പില ചേര്‍ത്ത് വറക്കുക . തേങ്ങയുടെ നിറം ബ്രൌണ്‍ ആയി തുടങ്ങുമ്പോള്‍ മല്ലിപൊടി,മുളക് പൊടി എന്നിവ ചേര്‍ത്ത് വറുക്കുക .തീ അണച്ച് തേങ്ങ തണുക്കാന്‍ വെക്കുക .
3 ) തേങ്ങ വറുത്തത്‌ വെള്ളം കുറച്ചു ചേര്‍ത്ത് നല്ല മയത്തില്‍ അരച്ച് എടുക്കുക.
4 ) ഒരു മീന്‍ ചട്ടിയില്‍ അല്പം എണ്ണ ചൂടാക്കി ഉലുവ പൊട്ടാന്‍ ഇടുക ,പൊട്ടി തുടങ്ങുമ്പോള്‍ കുഞ്ഞുള്ളി ചേര്‍ത്ത് വഴറ്റുക.കുഞ്ഞുള്ളിയുടെ നിറം ബ്രൌണ്‍ ആകുമ്പോള്‍ ചെമ്മീനും തക്കാളിയും അല്പം വെള്ളം ഒഴിച്ചു വേവാന്‍ വെക്കുക .ഇതില്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് അടച്ചു 3 മിനിറ്റ് വേവാന്‍ അനുവദിക്കുക .
5 ) ചെമ്മീന്‍ പകുതി വേവാകുമ്പോള്‍ തേങ്ങ അരച്ചത്‌ ചെമ്മീനില്‍ ചേര്‍ക്കുക .പുളി വെള്ളവും ചേര്‍ക്കുക .
6 ) രണ്ടു മിനുട്ട് കൂടി ചെറുതീയില്‍ വേവാന്‍ വെച്ചതിനു ശേഷം തീ അണക്കുക .
7 ) എണ്ണ ചൂടാക്കി കടുക് ,വറ്റല്‍ മുളക് ,കറിവേപ്പില എന്നിവ വറുത്തു തീയലിനു മുകളില്‍ താളിക്കുക .
8 )സ്വാദിഷ്ടമായ ഈ തീയല്‍ ചോറിന്‍റെ കൂടെ കഴിക്കാന്‍ നല്ലതാണ് .
(ചെമ്മീന്‍ വേവാന്‍ അധികം സമയം ആവശ്യമില്ല .അധികം വെന്തു പോയാല്‍ അത് റബ്ബറ് പോലെ ആകും .)
Facebookgoogle_plusredditpinterestlinkedinmailby 

വയണയില അപ്പം / കുമ്പിളപ്പം / തെരളി അപ്പം – Vayanayila appam/ kumbil appam/ therali appam

Vayanayila appam kumbil appam therali appam (5)Vayanayila appam kumbil appam therali appam (1)

അരിപൊടി(വറുത്തത് ) – 2 കപ്പ്‌
ശര്‍ക്കര (ചീകിയത്)   – ഒന്നര കപ്പ്‌
ഞാലിപൂവന്‍ പഴം – 3 – 4 എണ്ണം
തേങ്ങ ചിരവിയത് – അര കപ്പ്‌
വയണയില – ആവശ്യത്തിന്
ഏലക്ക പൊടിച്ചത് – 1 ടി സ്പൂണ്‍
ജീരകം പൊടി – അര ടി സ്പൂണ്‍
ഓലക്കാല്‍ – ഇല കുമ്പിള്‍ കുത്താന്‍ ആവശ്യമായത്
തയ്യാറാക്കുന്ന വിധം
ശര്‍ക്കര കുറച്ചു വെള്ളം ഒഴിച്ച് ചെറുതായി ചൂടാക്കി ശര്‍ക്കര അലിയിച്ചെടുക്കുക (തിളക്കേണ്ട ആവശ്യമില്ല ) .ഇതു നല്ലത് പോലെ അരിച്ചെടുക്കുക .അപ്പോള്‍ അതിലുള്ള കല്ല്‌ നീങ്ങി കിട്ടും .
Vayanayila appam kumbil appam therali appam (4)അരിപൊടി ചെറുതായി ചൂടാക്കി എടുക്കുക .
ഒരു ബൌളില്‍ അരിപൊടി ,ജീരകം പൊടി ,ഏലക്ക പൊടി,തേങ്ങ ചിരവിയത്,പഴം , ശര്‍ക്കര പാനി എല്ലാം കൂടി ചേര്‍ത്ത് ഇലയില്‍ വെക്കാന്‍ പരുവത്തില്‍ കുഴക്കുക .(ചപ്പാത്തി മാവിനെക്കള്‍ അല്പം കൂടി അയവായി ) .
ഒരു ഇഡലി പാത്രത്തില്‍ വെള്ളം ചൂടാവാന്‍ വെക്കുക .
കുഴച്ചു വെച്ചിരിക്കുന്ന മാവില്‍ നിന്നും ചെറിയ ഉരുളകള്‍ ഉണ്ടാക്കി ഇത് വയണയില കുമ്പിള്‍ രൂപത്തിലാക്കി അതില്‍ നിറച്ചു ഈര്‍ക്കിലി കൊണ്ട് കുത്തി എടുക്കുക .ഇങ്ങനെ 20 – 25 കുമ്പിള്‍ ഉണ്ടാക്കാന്‍ പറ്റും .
ഇത് ഇഡലി പാത്രത്തിന്‍റെ തട്ടില്‍ വെച്ച് ആവിയില്‍ അര മണിക്കൂര്‍ പുഴുങ്ങുക.
നമ്മുടെ സ്വാദിഷ്ടമായ കുമ്പിളപ്പം തയാര്‍.

പൊടി ചമ്മന്തി / Dry chutney for appam / podi chammanthy

Dry coconut chutney for appamതേങ്ങ തിരുമ്മിയത്‌ – അര കപ്പ്‌
മുളക് പൊടി – അര ടി സ്പൂണ്‍
കുഞ്ഞുള്ളി – 2 എണ്ണം
ഉപ്പ് – പാകത്തിന്
എണ്ണ – ഒരു ടി സ്പൂണ്‍
കടുക് – അര ടി സ്പൂണ്‍
കറിവേപ്പില – കുറച്ച്
വറ്റല്‍ മുളക് – 1 (മൂന്നായി കീറി മുറിച്ചത് )

തയ്യാറാക്കുന്ന വിധം

1.തേങ്ങ, ഉള്ളി ,മുളക് പൊടി ,ഉപ്പ് എന്നിവ ചേര്‍ത്ത് ചതച്ച് എടുക്കുക(തോരന് ചതച്ച് എടുക്കുന്ന പോലെ,വെള്ളം ചേര്‍ത്ത് അരക്കരുത് ).
2.ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് ,വറ്റല്‍ മുളക് ,വേപ്പില ഇവ യഥാക്രമം മൂപ്പിച്ചെടുക്കുക .കടുക് പൊട്ടി കഴിയുമ്പോള്‍ തേങ്ങ ചതച്ചത്
ചേര്‍ത്ത് ചെറുതായി ചൂടാക്കുക. ഒന്ന് ചൂടായി വരുന്നത് വരെ ഇളക്കുക (5 sec). അതിനു ശേഷം തീ അണച്ച് അടുപ്പില്‍ നിന്നും മാറ്റുക .
3. ഈ ചമ്മന്തി പാലപ്പം,വെള്ളയപ്പം ഇവയുടെ കൂടെ നല്ലതാണ് .